നെടുമങ്ങാട്: ഇന്ധന, പാചകവാതക വില വർദ്ധനയ്ക്കെതിരെ കോൺഗ്രസ്സ് മൂഴി മണ്ഡലം കമ്മിറ്റി നടത്തിയ ധർണ മൂഴി ജംഗ്ഷനിൽ ഗ്യാസ് സിലിണ്ടറിൽ ദീപം തെളിയിച്ച് കെ.പി.സി.സി നിർവാഹക സമിതിയംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ജി.ചിത്ര രാജൻ, ഡി.സി.സി മെമ്പർമാരായ കെ.ശേഖരൻ, രഘുനാഥൻ നായർ, ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ വേട്ടംപള്ളി സനൽ, ഇര്യനാട് രാമചന്ദ്രൻ, കല്ലിയോട് ഭുവനേന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അബിൻഷീരജ് നാരായൺ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് വേങ്കവിള, മൂഴി ബൂത്ത് പ്രസിഡന്റ് മണിയൻ മൂഴി എന്നിവർ പങ്കെടുത്തു.
caption: മൂഴിയിൽ ഗ്യാസ് സിലിണ്ടറിൽ ദീപം തെളിച്ച് പ്രതിഷേധം ആനാട് ജയൻ ഉദ്‌ഘാടനം ചെയ്യുന്നു