പൂവാർ: കൊവിഡിൽ വീടുകളിൽ കഴിയുന്ന കുട്ടികൾക്ക് വായന എളുപ്പമാക്കാൻ പുസ്തകം വീട്ടിലെത്തിക്കുന്ന പുസ്തകവണ്ടിയുമായി അരുമാനൂർ എം.വി.ഹയർ സെക്കൻഡറി സ്കൂൾ.സ്കൂളിലെ പൂർവ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സഹകരണത്തോടെ മലയാളം ക്ലബ് ആരംഭിച്ച പുസ്തകവണ്ടിയുടെ ഫ്ലാഗ് ഓഫ് പൂവാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലോറൻസ് നിർവഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനില അനിൽകുമാർ, ഹെഡ്മിസ്ട്രസ് ജിജാ.ജി.റോസ്, പി.ടി.എ പ്രസിഡന്റ് സുരേഷ് കുമാർ,ബി.ആർ.സി കോ-ഓർഡിനേറ്റർ ബിന്ദു എന്നിവർ പങ്കെടുത്തു.സ്കൂളിൽ പുതുതായി ചേർന്ന അഞ്ചാം ക്ലാസിലെ കുട്ടികൾക്കാണ് പുസ്തകങ്ങൾ ആദ്യം എത്തിക്കുകയെന്ന് സംഘാടകർ അറിയിച്ചു.
caption: അരുമാനൂർ എം.വി.ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം ക്ലബിന്റെ നേതൃത്വത്തിൽ ആരംഭിച്ച പുസ്തകവണ്ടിയുടെ ഫ്ലാഗ് ഓഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലോറൻസ് നിർവഹിക്കുന്നു
.