തിരുവനന്തപുരം: വ്യവസായങ്ങൾക്ക് തടസം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടി എടുക്കുന്നത് ഉൾപ്പെടെ വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഇതിനായുള്ള ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ആ സമ്മേളനത്തിൽതന്നെ ബിൽ പാസാക്കാൻ ശ്രമിക്കും.
വ്യവസായികളുടെ പരാതി പരിഹരിക്കാൻ സംസ്ഥാന- ജില്ലാതലത്തിൽ സമിതികൾ രൂപീകരിക്കും. നിശ്ചിത തുകയ്ക്ക് മുകളിൽ മുതൽ മുടക്കുന്നവരുടെ പ്രശ്നങ്ങളാകും സമിതി പരിഗണിക്കുക. എല്ലാ വകുപ്പുകൾക്കും സമിതി തീരുമാനം അംഗീകരിക്കേണ്ടിവരും. വ്യവസായ രംഗത്തെ തർക്കങ്ങൾ പരിഹരിക്കാൻ ഇതോടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു.