പാറശാല: പൊഴിയൂർ ശാന്തിനികേതൻ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും 'മലയാള ഭാഷയുടെ സുൽത്താൻ' എന്ന വിഷയത്തിലെ സെമിനാറും കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അദ്ധ്യാപകനുമായ ജി.സുധർജ്ജുനൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് രാജൻ.വി.പൊഴിയൂർ, പാറശാല ബ്ലോക്ക് പഞ്ചായത്തംഗം സോണിയ ആന്റണി, മുൻ അംഗം മേഴ്‌സി പീറ്റർ, അഡ്വ.എസ്.ക്രിസ്തുദാസ്, എം.സിറാജുദീൻ, മനു ജോസഫ്, ടി.പയസ്, പൊഴിയൂർ സത്യനേശൻ, കുമാരി വിൻസെൻഷ്യ, ആര്യരാജ്, ദിയ, ഷാനു വർഗീസ്, റിയ, ഹെനിൻ ദാസ്, അഭിത, ജോഫിയ, അബിൻ.ഡി എന്നിവർ പങ്കെടുത്തു. ഉപന്ന്യാസ രചനയിലും ബഷീർ ക്വിസ്സിലും വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.
caption: പൊഴിയൂർ ശാന്തിനികേതൻ എഡ്യുക്കേഷണൽ സൊസൈറ്റി സംഘടിപ്പിച്ച വൈയ്ക്കം മുഹമ്മദ് ബഷീർ- ഭാഷയുടെ സുൽത്താൻ എന്ന വിഷയത്തിലെ സെമിനാർ കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.സുധാർജ്ജുനൻ ഉദ്ഘാടനം ചെയ്യുന്നു.