bjp-paliyode

നെയ്യാറ്റിൻകര:വണ്ടിപ്പെരിയാറിൽ ആറ് വയസ് പ്രായമുള്ള ബാലികയെ കൊലപ്പെടുത്തിയ സംഭവത്തിനെതിരെ ബി.ജെ.പി സാംസ്കാരിക സെൽ പാലിയോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക കൂട്ടായ്മയും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അരുവിയോട് സജി കൂട്ടായ്മ ഉദ്‌ഘാടനം ചെയ്തു.ബി.ജെ.പി പാറശാല നിയോജക മണ്ഡലം സെക്രട്ടറി അഡ്വ.മഞ്ചവിളാകം പ്രദീപ്,പാറശാല നിയോജക മണ്ഡലം ഐ.ടി സെൽ കൺവീനർ ടി.ഐ.അഭിലാഷ്, ബി.ജെ.പി പാലിയോട് മേഖലാ പ്രസിഡന്റ് ഓംകാർ ബിജു,ബി.ജെ.പി മോർച്ച പാറശാല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആലത്തൂർ ഷാജി തുടങ്ങിയവർ സംസാരിച്ചു.പാറശാല നിയോജക മണ്ഡലംകമ്മിറ്റി അംഗം പാലിയോട് വിപിൻ, നാറാണി മഞ്ചുനാഥ്‌,കോട്ടക്കൽ പത്മകുമാർ, ചിമ്മിണ്ടി ഹരി, തൃപ്പലവൂർ ഗംഗാധരൻ, വരമ്പിൽ ശങ്കരൻകുട്ടി, ഗോപകുമാർ, തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: വണ്ടിപ്പെരിയാറിൽ ആറ് വയസ് പ്രായമുള്ള ബാലികയെ കൊലപ്പെടുത്തിയ സംഭവത്തിനെതിരെ ബി.ജെ.പി സാംസ്കാരിക സെൽ പാലിയോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയും പ്രതിഷേധ ജ്വാലയും ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അരുവിയോട് സജി ഉദ്‌ഘാടനം ചെയ്യുന്നു