നാഗർകോവിൽ: ഇന്ധന വിലയ്ക്കെതിരെ മാർത്താണ്ഡത്തിൽ അനുമതി ഇല്ലാതെ സൈക്കിൾ റാലി നടത്തിയ എം.പിമാർ, എം.എൽ.എ ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. കന്യാകുമാരി എം.പി വിജയ് വസന്ത്, കൃഷ്ണഗിരി എം.പി സെൽവകുമാർ, വിളവങ്കോട് എം.എൽ.എ വിജയധരണി, കുളച്ചൽ എം.എൽ.എ പ്രിൻസ്, നാങ്കുനേരി എം.എൽ.എ റൂബി മനോഹരൻ, കന്യാകുമാരി ജില്ലാ വെസ്റ്റ് കോൺഗ്രസ് പ്രസിഡന്റ് താരകയ് കൽബർട്ട്, കന്യാകുമാരി ഈസ്റ്റ് പ്രസിഡന്റ് രാധാകൃഷ്ണൻ തുടങ്ങി നൂറുകണക്കിന് പ്രവർത്തകരാണ് അറസ്റ്റിലായത്. മാർത്താണ്ഡം ചാങ്കയ് ജംഗ്ഷനിൽ നിന്ന് റാലി ആരംഭിച്ചപ്പോൾ തന്നെ എ.ഡി.എസ് പി. ഈശ്വരന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തെ തുടർന്ന് അരമണിക്കൂറിൽ ഏറെ തിരുവനന്തപുരം നാഗർകോവിൽ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
ക്യാപ്ഷൻ: മാർത്താണ്ഡത്തിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ