മംഗലപുരം: മുരുക്കുംപുഴ ലയൺസ് ക്ലബിന്റെ ഈ വർഷത്തെ ഭാരവാഹികളുടെ സ്ഥാനരോഹണം മംഗലപുരം കുറക്കോട് കല്പക ഗാർഡൻസിൽ നടന്നു. ലയൻസ് ഇന്റർനാഷണൽ മുൻ ഡിസ്ട്രിക്ട് ഗവർണർ പി.എം.ജെ.എഫ് ലയൺ എ.കെ. അബ്ബാസ് നേതൃത്വം നൽകി.
പ്രസിഡന്റായി എം. ബഷീർ, സെക്രട്ടറിയായി ഷാജിഖാൻ എം.എ, ട്രഷററായി ആർ. പദ്മകുമാർ, അഡ്മിനിസ്റ്ററായി ജാദു എന്നിവർ സ്ഥാനമേറ്റു. പ്രസിഡന്റ് കെ.എസ്. അബ്ദുൽ വാഹിദിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കംക്കുറിച്ചു. കൊവിഡ് ബാധിച്ചു ജീവിതം വഴിമുട്ടിയ കുടുംബത്തിന് പതിനായിരം രൂപയും, ഓൺലൈൻ പഠനത്തിനു വഴിമുട്ടിയ 5 കുട്ടികൾക്ക് സ്മാർട്ട്‌ഫോണും വിതരണം ചെയ്തു.
ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് പി.ആർ കോ-ഓർഡിനേറ്റർ എം.ജെ.എഫ് എ.കെ. ഷാനവാസ്, റീജിയൺ ചെയർമാൻ ഡോ. സാഗർ, സോൺ ചെയർമാൻ സുനിൽ വർഗീസ്, ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ ആർ.വി. ബിജു, അനിലാൽ, ഷാജിഖാൻ, രാജേഷ് എന്നിവർ പ്രസംഗിച്ചു.