തിരുവനന്തപുരം: മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയെ ഗൗരവമായി കണ്ടുകൊണ്ട് അത് പരിഹരിക്കാൻ ഇടപെടുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പർ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സച്ചാർ കമ്മിറ്റിയുടെ അടിസ്ഥാനത്തിലായിരിക്കണം മുസ്ലിം സമുദായത്തിന് ആനുകൂല്യം ലഭിക്കാൻ നടപടി സ്വീകരിക്കേണ്ടത് എന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാറിന്റെ നേതൃത്വത്തിൽ എത്തിയ നിവേദക സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കെ.രാധാകൃഷ്ണനും എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവനും നിവേദനം സമർപ്പിച്ചു.