നടി, മോഡൽ, മോട്ടിവേഷണൽ സ്പീക്കർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് നേഹ സക്‌സേന. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, തുളു, സംസ്‌കൃതം എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാനും താരത്തിന് കഴിഞ്ഞു. ടിവി ഷോകളിലും പങ്കെടുത്തിട്ടുള്ള താരം മലയാളം, കന്നട ഭാഷകളിളാണ് കൂടുതൽ സജീവം. 2013 മുതൽ താരം അഭിനയ ലോകത്ത് ചുവടുറപ്പിച്ച നടിക്ക് ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്കായി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഏത് വേഷത്തിലും അതീവ സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരം ഏറ്റവും ഒടുവിൽ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ബ്ലാക്ക് ഡ്രസ്സിൽ സുന്ദരി ആയി നിൽക്കുന്ന ഫോട്ടോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ബീച്ചരികിൽ ബ്ലാക്ക് ഡ്രസിൽ അതീവ സുന്ദരിയായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2013 ൽ പുറത്തിറങ്ങിയ റിക്ഷാ ഡ്രൈവർ എന്ന തുളു സിനിമയിൽ ലോയർ അനിത എന്ന കഥാപാത്രത്തിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ കസബ എന്ന സിനിമയിലാണ്.