ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു ഭാവന. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളി പ്രേക്ഷകർക്കിടയിൽ തിളങ്ങി നിന്ന താരം. ഇപ്പോൾ മറ്റ് ഇന്ത്യൻ ഭാഷകളിൽ താരം സജീവമാണെങ്കിലും മലയാളത്തിൽ അത്ര സജീവമല്ല.
മലയാളികൾ എന്നും ഓമ്മിക്കുന്ന ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഭാവനയ്ക്ക് സാധിച്ചിട്ടുണ്ട്. കാർത്തികയെന്നാണ് ഭാവനയുടെ യഥാർത്ഥ പേര്. പിന്നീട് സിനിമയ്ക്കുവേണ്ടി ഭാവന എന്ന പേര് സ്വീകരിക്കുകയായിരുന്നു. രണ്ട് ദശാബ്ദമായി സിനിമയിൽ സജീവമായ താരത്തിന് സമൂഹമാദ്ധ്യമങ്ങളിലും ധാരാളം ആരാധകരുണ്ട്. ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന മലയാള നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ 1.2 മില്യൺ ആരാധകരാണ് താരത്തെ പിന്തുടരുന്നത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത സാരിയുടുത്ത സുന്ദര ഫോട്ടോകൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
സാരിയിൽ ഇത്രയും സുന്ദരിയായി ഭാവനയെ ഇതിനു മുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. സാരിയുടുത്ത മിറർ സെൽഫിയും താരം പങ്കുവച്ചിട്ടുണ്ട്.
മലയാളം, കന്നട, തമിഴ് സിനിമകളിലാണ് ഭാവന കൂടുതലായി അഭിനയിച്ചിട്ടുള്ളത്. 2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയാണ് ഭാവന അഭിനയലോകത്ത് എത്തിയത്. എൺപതോളം സിനിമകളിൽ പ്രത്യക്ഷപ്പെട്ട ഭാവന രണ്ട് തവണ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.
ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. അതിന് പിന്നാലെയാണ് മലയാള സിനിമയിൽ നിന്ന് ഭാഗികമായി വിട്ടു നിന്നത് എന്നും വാർത്തയുണ്ട്.
2006 ൽ പുറത്തിറങ്ങിയ ചിത്തിരം പേസുതടി എന്ന സിനിമയിലൂടെയാണ് ഭാവന തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. കന്നട ഫിലിം പ്രൊഡ്യൂസർ ആയ നവീൻ ആണ് ഭർത്താവ്.