വിതുര: വിതുര-ബോണക്കാട് റോഡ് നിർമ്മാണപ്രവർത്തനങ്ങൾ അനിശ്ചിതമായി നീളുന്നതായി പരാതി. ഇതോടെ റോഡിൽ യാത്രാതടസവും അപകടങ്ങളും പതിവാകുന്നു. വിതുര ഐസർ -ബോണക്കാട് റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിനാേയി കിഫ്ബിയിൽ ഉൾപ്പെടുത്തി 32 കോടി രൂപ അനുവദിച്ചിരുന്നു. തേവിയോട് മുതൽ ജഴ്‌സിഫാം വരെയുള്ള റോഡിൽ നിറയെ കുഴികളാണ്. നിർമ്മാണം പുരോഗമിക്കുന്ന കേന്ദ്രസർക്കാരിന്റെ ഉന്നതപഠനഗവേഷണകേന്ദ്രമായ ഐസറിലേക്ക് മെറ്റീരിയൽസും മറ്റും കയറ്റിവരുന്ന വാഹനങ്ങൾ റോഡിലെ കുഴികളിൽ താഴ്ന്ന് അപകടങ്ങളും യാത്രാതടസവും ഉണ്ടാകുക പതിവായിരുന്നു. റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് റോഡ് നവീകരിക്കാൻ തീരുമാനമായി. തുടർന്ന് കിഫ്ബി 32 കോടിരൂപ അനുവദിച്ചു. ഫണ്ട് വിനിയോഗിച്ച് പരമാവധി പുറമ്പോക്ക് ഏറ്റെടുത്തുകൊണ്ട് രണ്ട് വരികളിലായി 7 മീറ്റർ ദൂരം റോഡ് ടാർ ചെയ്യാനും, ഇരുവശങ്ങളിലും ഓടയും സംരക്ഷണ ഭിത്തിയും നിർമ്മിക്കാനും പുതിയ കലുങ്കുകളും നിർമ്മിക്കുമെന്നും പ്രഖ്യാപനം നടത്തിയിരുന്നു. നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും സ്ഥിതിഗതികൾ പഴയപടിയിലാണ്.
ധാരണാപത്രത്തിൽ പറയുന്നത്.
റോഡിനെ കൂടുതൽ മികവുറ്റതാക്കാൻ ഫുട്പാത്തുകൾ, ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും നിർമ്മിക്കും.
കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ വാട്ടർ അതോറിട്ടിക്ക് 51ലക്ഷം രൂപ അനുവദിച്ചിരുന്നു .
കൂടാതെ മുഴുവൻ വൈദ്യുത പോസ്റ്റുകളും മാറ്റി സ്ഥാപിക്കും
പുറമ്പോക്ക് അതിർത്തിക്കുള്ളിൽ നിന്ന് കൊണ്ട് വളവു പരമാവധി നിവർത്തും.
റോഡു സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിക്കാനും തീരുമാനം
വിതുര-ബോണക്കാട് റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കണം. സത്വര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
ആർ.കെ.ഷിബു
സി.പി.ഐ വിതുര ലോക്കൽകമ്മിറ്റിസെക്രട്ടറി.
നവീകരിക്കാൻ തീരുമാനിച്ചത്.
ആദ്യ ഘട്ടത്തിൽ.
വിതുര – ബോണക്കാട് റോഡിലെ തേവിയോടു മുതൽ ജേഴ്‌സിഫാം വരെ 7കിലോമീറ്റർ ദൂരത്തെ റോഡ്
രണ്ടാംഘട്ടത്തിൽ
ജേഴ്‌സി ഫാം മുതൽ ബോണക്കാട് വരെയുള്ള റോഡ്
പടം: വിതുര - ബോണക്കാട് റോഡ്