catholic

തിരുവനന്തപുരം: സാധാരണക്കാരിൽ ഒരാളായി ജീവിച്ച് സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി നിന്ന ഋഷിതുല്യമായ ജീവിതമാണ് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ത്രീകളെ സഭാ ഭരണത്തിന്റെ വേദിയിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. ലഹരി ഉപയോഗത്തിനെതിരെയുള്ള ബാവയുടെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.

സഭയിലും സമൂഹത്തിലും സമാധാനം പുലർത്താൻ നിലകൊണ്ടു. ബാവാ തിരുമേനിയുടെ വിയോഗം സമൂഹത്തിനാകെ വലിയ നഷ്ടമാണെന്ന് അനുശോചനസന്ദേശത്തിൽ പറഞ്ഞു.

''സഹജീവി സ്‌നേഹത്തിലധിഷ്ഠിതമായ ആദ്ധ്യാത്മിക ശുശ്രൂഷയായിരുന്നു ബാവായുടെ മുഖമുദ്ര. കാൻസർ രോഗികൾക്കുള്ള സ്‌നേഹസ്പർശം പദ്ധതിയിലൂടെ അനേകർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി. പരുമല കാൻസർ സെന്റർ തിരുമേനിയുടെ ഇച്ഛാശക്തിയിലൂടെയാണ് യാഥാർത്ഥ്യമായത്.

ഉമ്മൻചാണ്ടി,​ മുൻമുഖ്യമന്ത്രി

''മലങ്കര ഓർത്തഡോക്‌സ് സഭാചരിത്രത്തിൽ പരുമല തിരുമേനിക്കുശേഷം മെത്രാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ റമ്പാനായിരുന്നു. ഇടവകകളിൽ പുരുഷൻമാർക്കൊപ്പം സ്ത്രീകൾക്കും വോട്ടവകാശം ഏർപ്പെടുത്തിയ ബാവാ മലങ്കര ഓർത്തഡോക്‌സ് സഭയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചു.

വി.ഡി.സതീശൻ. പ്രതിപക്ഷ നേതാവ്

''ആത്മീയജീവിതത്തിന്റെ മാതൃക. ആത്മീയനേതാവായിരിക്കുമ്പോഴും മതേതരത്വത്തിനുവേണ്ടി നിലകൊണ്ടു. തിരുമേനിയുടെ വേർപാട് സഭയ്ക്കു മാത്രമല്ല, പൊതുസമൂഹത്തിനും വലിയ നഷ്ടം.

രമേശ് ചെന്നിത്തല

പാ​വ​പ്പെ​ട്ട​വ​രെ​ ​ചേ​ർ​ത്തു​ ​നി​ർ​ത്തി​ ​അ​വ​ർ​ക്കു​ ​വേ​ണ്ടി​ ​പ്ര​വ​ർ​ത്തി​ച്ച​ ​ബാ​വാ​ ​മ​നു​ഷ്യ​സ്‌​നേ​ഹ​ത്തി​ന്റെ​ ​ഉ​ദാ​ത്ത​മാ​യ​ ​അ​ട​യാ​ള​മാ​ണ്.
മ​ന്ത്രി​ ​കെ.​രാ​ജ​ൻ​

''മനുഷ്യ സ്‌നേഹത്തിന്റെ മഹനീയ മാതൃക. തന്റെ കയ്യിലുളള പണം സഭയുടെതാണെന്നും അത് സഭയുടെ നന്മയ്ക്കും മനുഷ്യരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനും വേണ്ടിയാണെന്ന ചിന്തയാണ് അദ്ദേഹത്തെ നയിച്ചത്.

റോഷി അഗസ്റ്റിൻ

ജലവിഭവമന്ത്രി

''അശരണരെയും പാവപ്പെട്ടവരെയും ചേർത്തുനിറുത്തി അവർക്കുവേണ്ടി പദ്ധതികൾ നടപ്പാക്കി. ഇടവകകളിൽ സ്ത്രീകൾക്കും വോട്ടവകാശം നടപ്പാക്കി ചരിത്രത്തിൽ ഇടം നേടിയ സമത്വത്തിന്റെ വക്താവ്.

ഡോ. എൻ.ജയരാജ്

ഗവ.ചീഫ് വീഫ്.

''പാവപ്പെട്ടവർക്ക് വേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ച മതപുരോഹിതനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സഭയ്ക്കും സംസ്ഥാനത്തിനും വലിയ നഷ്ടമാണ്.

 കെ. സുരേന്ദ്രൻ

ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്

മ​ത​സൗ​ഹാ​ർ​ദ്ദ​വും​ ​മാ​ന​വൈ​ക്യ​വും​ ​നി​ല​നി​റു​ത്താ​ൻ​ ​എ​പ്പോ​ഴും​ ​പ​രി​ശ്ര​മി​ച്ച​ ​വ്യ​ക്തി​യാ​ണ് ​കാ​തോ​ലി​ക്കാ​ ​ബാ​വ.അ​ദ്ദേ​ഹ​ത്തി​ന് ​സ​ഭ​യോ​ടു​ള്ള​ ​സ്നേ​ഹ​ത്തി​ന്റെ​ ​തെ​ളി​വു​ക​ളാ​യി​രു​ന്നു​ ​ഓ​രോ​ ​ക​ർ​മ്മ​വും.​ ​
ക​ർ​ദ്ദി​നാ​ൾ​ ​ജോ​ർ​ജ് ​ആ​ല​ഞ്ചേ​രി

​ ​ജീ​വ​കാ​രു​ണ്യ​ ​പ്ര​വ​ർ​ത്ത​നം​ ​ജീ​വി​ത​ച​ര്യ​യാ​യി​ ​മാ​റ്റി​യ​ ​മ​ഹ​ദ്‌​വ്യ​ക്തി​ത്വ​മാ​യി​രു​ന്നു.​ ​ഓ​ർ​ത്ത​ഡോ​ക്സ് ​സ​ഭ​യ്ക്ക് ​മാ​ത്ര​മ​ല്ല​ ​പൊ​തു​സ​മൂ​ഹ​ത്തി​ന്റെ​ ​ക്ഷേ​മ​ത്തി​നും​ ​പു​രോ​ഗ​തി​ക്കും​ ​വേ​ണ്ടി​ ​അ​ക്ഷീ​ണം​ ​പ​രി​ശ്ര​മി​ച്ച​ ​ആ​ത്മീ​യാ​ചാ​ര്യ​നെ​യാ​ണ് ​ന​ഷ്ട​മാ​യ​ത് ​
എം.​എ.​ ​യൂ​സ​ഫ​ലി

വെ​ല്ലു​വി​ളി​ക​ളി​ൽ​ ​പ​ത​റാ​തെ​ ​വി​ശ്വാ​സ​ ​സ​മൂ​ഹ​ത്തെ​ ​ന​യി​ച്ച​ ​ന​ല്ല​ ​ഇ​ട​യ​നാ​യി​രു​ന്നു​ ​പ​രി​ശു​ദ്ധ​ ​ബാ​വാ.​ ​ക്രി​സ്തു​ ​ദേ​വ​ൻ​ ​കാ​ണി​ച്ച​ ​സ്‌​നേ​ഹ​ത്തി​ന്റെ​ ​മാ​തൃ​ക​യെ​ ​ജീ​വി​ത​ത്തി​ൽ​ ​പ​ക​ർ​ത്തി​യ​ ​വ്യ​ക്തി​യാ​ണ്.​ ​സ​ഭാ​ത​ർ​ക്ക​ത്തി​ൽ​ ​തി​രു​മേ​നി​ ​കാ​ണി​ച്ച​ ​ആ​ത്മ​സം​യ​മ​ന​വും​ ​പ​ക്വ​ത​യും​ ​മി​ക​ച്ച​ ​നേ​തൃ​ഗു​ണ​ത്തി​ന്റെ​ ​തെ​ളി​വാ​ണ്
കേന്ദ്ര മന്ത്രി ​വി.​ ​മു​ര​ളീ​ധ​രൻ

​ല​ളി​ത​ ​ജീ​വി​തം​ ​വ്ര​ത​മാ​ക്കി​ ​അ​ശ​ര​ണ​ർ​ക്കും​ ​പീ​ഡി​ത​ർ​ക്കും​ ​വേ​ണ്ടി​ ​അ​വ​രോ​ടൊ​പ്പം​ ​ജീ​വി​ച്ച​ ​മ​ഹ​ദ് ​വ്യ​ക്തി​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​സ​ഭ​യി​ലും​ ​സ​മൂ​ഹ​ത്തി​ലും​ ​സ​മാ​ധാ​നം​ ​പു​ല​ർ​ത്താ​ൻ​ ​നി​ര​ന്ത​രം​ ​ഇ​ട​പെ​ട്ടു.​ ​ഋ​ഷി​തു​ല്യ​മാ​യ​ ​ജീ​വി​തം​ ​ന​യി​ച്ച​ ​ബാ​വാ​യു​ടെ​ ​നി​ര്യാ​ണം​ ​സ​ഭ​യ്ക്കും​ ​സ​മൂ​ഹ​ത്തി​നാ​കെ​യും​ ​തീ​രാ​ന​ഷ്ട​മാ​ണ്
തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​ ​