തിരുവനന്തപുരം: വണ്ടിപ്പെരിയാർ സംഭവത്തിൽ ആറു വയസുകാരിയുടെ പോസ്റ്റ്‌മോർട്ടം ആവശ്യമില്ലെന്ന പരസ്യ നിലപാടെടുത്ത സ്ഥലം എം.എൽ.എക്കെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. വണ്ടിപ്പെരിയാർ വിഷയത്തിൽ മഹിളാമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെങ്കിൽ അവരെ സംരക്ഷിക്കുന്ന ഭരണസംവിധാനത്തിലുള്ളവർക്കെതിരെ കേസെടുക്കണം. സ്ത്രീപീഡന കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോവുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് കേരളം. സമീപകാലത്ത് പട്ടികജാതിക്കാരായ പെൺകുട്ടികൾ ഇരകളായ നിരവധി കേസുകൾ അട്ടിമറിക്കപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാൻ സർക്കാരിന് സാധിച്ചില്ല.