പാങ്ങോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. കാട്ടുംപുറം നന്ദു ഭവനിൽ അഖിലി (27) നെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ്, വിവാഹ വാഗ്ദാനംനല്കി മറ്റൊരു വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കിളിമാനൂർ പൊലീസ് സ്‌റ്റേഷൻ സി.ഐ സുനീഷ് .എൻ, എസ്.ഐ അജയൻ , ഗ്രേഡ് എസ്.ഐ രാജൻ, താഹിർ, സി.പി.ഒ സിന്ധു , ഗീത, അഖിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.