ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാപരിധിയിൽ കൊവിഡ് പോസറ്റിവിറ്റി നിരക്ക് 14.05 ശതമാനമായതിനാൽ ഈ ആഴ്ചയും സി കാറ്റഗറി തുടരുമെന്ന് അധികൃതർ അറിയിച്ചു. നിലവിലെ നിയന്ത്രണങ്ങൾ തന്നെ തുടരണമെന്നാണ് അറിയിപ്പിൽ പറയുന്നത്. ആറ്റിങ്ങലിൽ 106 പേരാണ് കൊവിഡ് ബാധിതർ. ഇതിൽ 85 പേർ ഹോം ഐസൊലേഷനിലും 7പേർ ആശുപത്രിയിലും 14 പേർ സി.എഫ്.എൽ.ടി.സിയിലും കഴിയുകയാണ്.

ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ കൊവിഡ് ബാധിച്ച് 51 പേരാണ് മരിച്ചത്. കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമായ സി.എസ്.ഐയിൽ 81 പേരാണ് കഴിയുന്നത്. അതുകൊണ്ടാണ് നഗരത്തിൽ സി കാറ്റഗറി തന്നെ തുടരാൻ നിർദ്ദേശം ലഭിച്ചത്. 31 വാർഡുകളുള്ള ആറ്റിങ്ങലിൽ ആറ് വാർഡുകളിൽ മാത്രമാണ് കൊവിഡ് രോഗികൾ ഇല്ലാത്തത്. ഇതിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് മൂന്നാം വാർഡായ പൂവൻപാറയിലാണ്.