നെയ്യാറ്റിൻകര: ദേശീയ മനുഷ്യാവകാശ മിഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമുകിൻകോട് സ്കൂളിൽ നടന്ന നിർദ്ധന വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവ്വഹിച്ചു. ക്യാൻസർ ബാധിതരായ നിർദ്ധന കുടുംബത്തിനുള്ള സാമ്പത്തിക സഹായവും നൽകി. മനുഷ്യാവകാശ മിഷൻ ജില്ല ചെയർമാൻ രാഭായ് ചന്ദ്രൻ, കമുകിൻകോട് ചർച്ച് ഇടവക വികാരി ഫാ.ജോയ് മത്യാസ്, നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ കെ.കെ.ഷിബു, സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സോളമൻ അലക്സ്, ജില്ലാ പഞ്ചായത്തംഗം അഡ്വ.കോട്ടുകാൽ വിനോദ്, ഗ്രാമ പഞ്ചായത്തംഗം മുരളി, ബിനു മരുതത്തൂർ, ആറാലുംമൂട് ജിനു, പെരുമ്പഴുതൂർ സുരേഷ്, അലക്സ് രാഭായ്, വട്ടവിള സജിൻ ലാൽ, ബീന, ആനന്ദ് രാഭായ്, എന്നിവർ പങ്കെടുത്തു.
caption: കമുകിൻകോട് സ്കൂളിൽ നടന്ന ചടങ്ങിൽ ക്യാൻസർ ബാധിത നിർദ്ധന കുടുംബത്തിനുള്ള സാമ്പത്തിക സഹായം കെ.ആൻസലൻ എം.എൽ.എ കൈമാറുന്നു