മലയിൻകീഴ്: വീടുകളിൽ ഭക്ഷണം കിട്ടാതെ പട്ടിണിയിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കുന്നതിന് വേണ്ടി മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രം ആരംഭിച്ച അന്നദം പദ്ധതിയുടെ ഒന്നാം വാർഷികം ഉപദേശക സമിതിയംഗം ഡോ. വി. മോഹനൻനായരുടെ അദ്ധ്യക്ഷതയിൽ അശ്വതി ജ്വാല ഉദ്ഘാടനം ചെയ്തു. വീടുകളിൽ ഭക്ഷണം കിട്ടാതെ പട്ടിണിയിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കുന്നതിന് വേണ്ടി മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രം ആരംഭിച്ച അന്നദം പദ്ധതിയുടെ ഒന്നാം വാർഷികം ഉപദേശക സമിതിയംഗം ഡോ. വി. മോഹനൻനായരുടെ അദ്ധ്യക്ഷതയിൽ അശ്വതി ജ്വാല ഉദ്ഘാടന ചെയ്തു.രക്ഷാധികാരി എസ്.കൃഷ്ണൻകുട്ടിനായർ സംഘാടകരെ ആദരിച്ചു. ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അശ്വതി ജ്വാലയെ ആദരിച്ചു. കെ.സുനിൽകുമാർ, സജി, രാജശേഖരൻ, രാധാകൃഷ്ണൻനായർ, എസ്. ശിവപ്രസാദ് എന്നിവർ സംസാരിച്ചു. ഇന്ന് മുതൽ ഒരു മാസക്കാലം 'അന്നദം' കൂടുതൽ (അർഹരായ)ഗുണഭോക്താക്കളിലേക്ക് വ്യാപിപ്പിക്കുന്ന പ്രവർത്തനം ആരംഭിക്കുമെന്ന് ജനറൽ സെക്രട്ടറി പി. അനിൽകുമാർ അറിയിച്ചു.
caption മലയിൻകീഴ് മാധവ കവി സംസ്കൃതി കേന്ദ്രം ആരംഭിച്ച അന്നദം പദ്ധതി ഒരുവർഷം പിന്നിട്ടതിന്റെ ഉദ്ഘാടനം അശ്വതി ജ്വാല നിർവഹിക്കുന്നു. മലയിൻകീഴ് വേണുഗോപാൽ, ഡോ.വി.മോഹനൻനായർ, കെ. അനിൽകുമാർ എന്നിവർ സമീപം