കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ബിരിയാണി ചലഞ്ചിലൂടേയും വിദേശ മലയാളികളുടേയും നാട്ടിലെ സുമനസ്സുകളുടേയും സഹായം കൊണ്ട് വാങ്ങിയ 20 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. അഞ്ചുതെങ്ങ് മാമ്പള്ളി സെന്റ് അലോഷ്യസ് എൽ.പി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി വി. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ്, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, സി.പി.എം ആറ്റിങ്ങൽ സെന്റർ അംഗം
സി. പയസ്സ്, ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ, അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ജെറാൾഡ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം ജസ്ഫിൻ മാർട്ടിൻ, ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം കിരൺ ജോസഫ്, അഞ്ചുതെങ്ങ് മേഖലാ സെക്രട്ടറി വിഷ്ണു മോഹൻ, ജോയിന്റ് സെക്രട്ടറി ആകാശ് സേനൻ, വൈസ് പ്രസിഡന്റ് വൈശാഖ്, സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.