cherunniyoor-scb

വർക്കല: നിർദ്ധനവിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ വാങ്ങുന്നതിന് സർക്കാർ നിർദ്ദേശപ്രകാരമുളള പലിശരഹിത വായ്പാ പദ്ധതി ചെറുന്നിയൂർ സർവീസ് സഹകരണബാങ്കിൽ അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എം.ജോസഫ് പെരേര അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല,വൈസ് പ്രസിഡന്റ് എം.തൻസിൽ, ഭരണസമിതി അംഗങ്ങളായ പ്രഭാകരൻനായർ,എം.ജഹാംഗീർ,താന്നിമൂട് സജീവൻ,ബാബുരാജൻ, എസ്.കുമാരി, ഷീലാറോബിൻ, സെക്രട്ടറി അനിതകുമാരി തുടങ്ങിയവർ പങ്കെടുത്തു.ബാങ്ക് വൈസ് പ്രസിഡന്റ് ടി.എസ്.അനിൽകുമാർ സ്വാഗതം പറഞ്ഞു.