കല്ലമ്പലം: കുട്ടികളിലെ പൊതുവിജ്ഞാനം കൂട്ടുന്നതോടൊപ്പം ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് ഒരു ചുവടുവപ്പ് കൂടിയായി മാറുന്നു കെ.ടി.സി.ടി ഹൈസ്കൂളിൽ ആരംഭിച്ച "ബീ സ്മാർട്ട്". കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂൾ യു.പി വിഭാഗം കുട്ടികൾക്കായുള്ള 2K21ന്റെ തുടർച്ചയായിട്ടാണ് എച്ച്.എസ് വിഭാഗം വിദ്യാർത്ഥികൾക്കായി " ബി സ്മാർട്ട്" ആരംഭിച്ചത്. സമകാലിക സംഭവങ്ങളെയും സാമൂഹ്യ ചുറ്റുപാടുകളെയും വ്യക്തമായ കാഴ്ചപ്പാടോടുകൂടി നോക്കിക്കാണുന്ന ഈ പ്രോഗ്രാമിൽ വർത്തമാന പത്രങ്ങളുടെ അപഗ്രഥനം, സംവാദം, ഗ്രൂപ്പ് ചർച്ചകൾ, പൊതു വിജ്ഞാന കളരി തുടങ്ങി വിവിധ പ്രവർത്തനങ്ങളുണ്ട്. ആധുനിക വിദ്യാഭ്യാസത്തിൽ പൊതുവിജ്ഞാനത്തിനും സംവാദത്തിനുമുള്ള പ്രാധാന്യം കണക്കിലെടുത്താണ് ആരംഭിച്ച പദ്ധതിക്ക് നേതൃത്വം നൽകുന്നത് സ്കൂൾ സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ്, എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ മീര, ചെയർമാൻ എ.നഹാസ്, കൺവീനർ അബ്ദുൽ കലാം , വൈസ് പ്രിൻസിപ്പൽ ബി.ആർ ബിന്ദു, പ്രോഗ്രാം കോഡിനേറ്റർ ആർ.ജെ.രാജി എന്നിവരാണ്.