വെള്ളറട: കാർഷിക വികസന ക്ഷേമവകുപ്പിന്റെ സഹായത്താൽ പെരുങ്കടവിള ബ്ലോക്കിന്റെ കീഴിൽ ആര്യങ്കോട് കൃഷി അസി: കാര്യാലയത്തിന് സമീപം കാർഷിക യന്ത്ര സേവന സംഘം പ്രവർത്തനം ആരംഭിച്ചു. പെരുങ്കടവിള കാർഷിക യന്ത്ര സേവനം കേന്ദ്രം വഴി ഉത്പാദിപ്പിച്ച അൻപതിനായിരം പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഉത്പാദന ചെലവുമൂലം കൃഷി നഷ്ടമാകുന്നത് പരിഹരിക്കുന്നതിലേക്കായി വിവിധ യന്ത്ര സാമഗ്രികൾ കുറഞ്ഞനിരക്കിൽ കർഷകർക്ക് ലഭിക്കും. ഇവിടെ 26 അംഗങ്ങൾക്ക് വേണ്ടരീതിയിലുള്ള പരിശീലനവും നൽകിയിട്ടുണ്ട്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഗിരിജ കുമാരി, വൈസ് പ്രസിഡന്റ് ജീവൽ കുമാർ, ബ്ലോക്ക് മെമ്പർമാരായ പത്മകുമാർ, മേരിമേബൽ, കൃഷി ഓഫീസർ ആശ, അനിൽ കുമാർ, ശ്രീകുമാരൻനായർ തുടങ്ങിയവർ സംസാരിച്ചു.