16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സംവിധായകൻ സജി സുരേന്ദ്രൻ ഇരട്ടക്കുട്ടികളുടെ അച്ഛനായി. സജി സുരേന്ദ്രൻ തന്നെയാണ് ഭാര്യ സംഗീത ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ സന്തോഷം ആരാധകർക്കായി പങ്കുവച്ചത്. രണ്ട് ആൺകുട്ടികളാണ്.
"ചിലപ്പോൾ അത്ഭുതം ഇരട്ടയായും വരും, ഇരട്ടക്കുട്ടികളുടെ അച്ഛനായി. ആൺകുട്ടികളാണ്. ദൈവത്തിനു നന്ദി.." സജി കുറിച്ചു. മക്കളുടെ കുഞ്ഞു കാലുകളുടെ ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. 2005ലാണ് സജിയും സംഗീതയും വിവാഹിതരാകുന്നത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. സ്‌കൂൾ കാലഘട്ടം മുതലുള്ള പ്രണയമായിരുന്നു ഇരുവരുടേതും. ഇവർ വിവാഹിതരായാൽ എന്ന ചിത്രത്തിലൂടെയാണ് സജി സംവിധായകനാവുന്നത്. ഫോർ ഫ്രണ്ട്സ്, കുഞ്ഞളിയൻ, ഷീ ടാക്സി എന്നിവയാണ് മറ്റു ചിത്രങ്ങൾ.