ssss

തിരുവനന്തപുരം:നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് ലൈനിൽ ഫ്‌ളോ മീറ്റർ സ്ഥാപിക്കുന്ന പണി പൂർത്തിയായതോടെ പമ്പിംഗ് പുനരാരംഭിച്ചു. നഗരത്തിന്റെ എല്ലാ ഭാഗത്തും കുടിവെള്ള വിതരണം പഴയതുപോലെയായി. മീറ്റർ സ്ഥാപിക്കുന്നതിനായി അരുവിക്കര ശുദ്ധീകരണശാലയുടെ പ്രവർത്തനം നിറുത്തിവച്ചതുകൊണ്ടാണ് പേരൂർക്കട,കവടിയാർ,പോങ്ങുംമൂട്,കഴക്കൂട്ടം സെക്ഷനുകളിൽപ്പെടുന്ന വലിയൊരു പ്രദേശത്ത് കുടിവെള്ള വിതരണം ഒരു ദിവസം മുഴുവൻ മുടങ്ങിയത്.