nik

പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും താമസിയാതെ വേർപിരിയുമെന്ന് പ്രവചനം. നടനും നിർമ്മാതാവുമായ കമാൽ റാഷിദ് ഖാനാണ് വിവാദ പ്രവചനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതേ തുടർന്ന് വലിയ വാക്‌പോരാണ് ഇപ്പോൾ ട്വിറ്ററിൽ നടന്നു കൊണ്ടിരിക്കുന്നത്. പത്ത് വർഷത്തിനകം നിക് പ്രിയങ്കയെ ഉപേക്ഷിക്കും എന്നാണ് കമാൽ റാഷിദ് ഖാന്റെ പ്രവചനം. നടനെതിരെ നിരവധി വിമർശനങ്ങളാണ് ട്വിറ്ററൽ ഉയരുന്നത്. സ്വന്തം കാര്യം നോക്കിയാൽ മതി മറ്റുള്ളവരുടെ സ്വകാര്യതയിൽ ഇടപെടേണ്ടെന്നാണ് പ്രിയങ്കയുടെ ആരാധകർ പറയുന്നത്. 2018 ഡിസംബർ 1നാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. വിവാഹസമയത്ത് പ്രായ വ്യത്യാസത്തെ അടക്കം ചൂണ്ടിക്കാട്ടി പരിഹാസങ്ങളും അധിക്ഷേപങ്ങളും ഇവർക്ക് നേരെ ഉയർന്നിരുന്നു. ഇരുവരും വേഗം വിവാഹമോചിതരാവും എന്ന പ്രചാരണവും സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. എന്നാൽ താരങ്ങൾ ഇതിനോട് പ്രതികരിച്ചിട്ടില്ല. വിവാഹിതരായി മൂന്നാം വർഷത്തിലും സന്തോഷമായി കഴിയുകയാണ് താരദമ്പതികൾ. ബോളിവുഡ് താരങ്ങളെ കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ കെ.ആർ.കെ നേരത്തെയും വിവാദത്തിൽ ആയിട്ടുണ്ട്.