ബാലരാമപുരം:ലോട്ടറി കടകൾക്ക് അഞ്ച് ദിവസവും പ്രവർത്തനാനുമതി നൽകുക,എഴുത്തു ലോട്ടറി മാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കുക,ലോട്ടറി തൊഴിലാളികളെ വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലോട്ടറി ഏജൻസി ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ബാലരാമപുരത്ത് നിൽപ്പ് സമരം സംഘടിപ്പിച്ചു.യൂണിയൻ നേമം ഏര്യ സെക്രട്ടറി എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാലരാമപുരം ജോയി, രാജ്കുമാർ ,വാമദേവൻ, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
caption ലോട്ടറി ഏജൻസി ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.റ്റി.യുവിന്റെ നേതൃത്വത്തിൽ ബാലരാമപുരത്ത് നടന്ന നിൽപ്പ് സമരം യൂണിയൻ നേമം ഏരിയ സെക്രട്ടറി എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു