തിരുവനന്തപുരം: ക്ഷീര മേഖലയുടെ വളർച്ചയ്ക്കായുള്ള പി.എ ബാലൻ മാസ്റ്ററുടെ സംഭാവനകൾ നിസ്തുലമാണെന്ന് കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ മിൽമ ഭവനിൽ സംഘടിപ്പിച്ച യോഗം അനുസ്മരിച്ചു.
മലബാർ റീജിയണൽ കോഓപ്പറേറ്റിവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ചെയർമാൻ കെ.എസ്. മണി, എറണാകുളം റീജിയണൽ കോഓപ്പറേറ്റിവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്, തിരുവനന്തപുരം റീജിയണൽ കോഓപ്പറേറ്റിവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ. ഭാസുരാംഗൻ, ഫെഡറേഷൻ ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.