ബാലരാമപുരം: അൽ അമീന് മൊബൈൽ ഫോണുമായി കെ.ആൻസലൻ എം.എൽ.എയെത്തി. ബാലരാമപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മണിയഞ്ചിറ തോപ്പ് വീട്ടിൽ അഷറഫിന്റെയും സബീനയുടെയും മകനാണ് വ്യാപാരികളുടെ സഹായത്തോടെ സ്മാർട്ട് ഫോൺ എത്തിച്ചത്.വ്യാപാരി വ്യവസായി സമിതി നേമം ഏരിയാ കമ്മിറ്റിയാണ് സ്മാർട്ട് ഫോൺ സ്പോൺസർ ചെയ്തത്.സംസ്ഥാന കമ്മിറ്റിയംഗം കെ.ആൻസലൻ എം.എൽ എ വീട്ടിലെത്തി ഫോൺ സമ്മാനിച്ചു. സമിതി ജില്ലാ സെക്രട്ടറി എം.ബാബുജാൻ,നേമം ഏര്യാ സെക്രട്ടറി എസ്.കെ സുരേഷ് ചന്ദ്രൻ,നേതാക്കളായ ഷെയ്ക്ക് മൊഹ്ദീൻ, അബ്ദുൽ സലാം,രാജശേഖരൻ എന്നിവർ പങ്കെടുത്തു.