dharna

തിരുവനന്തപുരം : ജനാധിപത്യ കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ടിന്റെ ആഭിമുഖ്യത്തിൽ ചീഫ് പോസ്റ്റ് ഒാഫീസിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് വാമനപുരം പ്രകാശ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് ഫ്രണ്ട് ജില്ലാപ്രസിഡന്റ് സജീബ് സലിം വയലിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാസെക്രട്ടറി പീരുമുഹമ്മദ് ബീമാപള്ളി ആശംസകൾ അർപ്പിച്ച ധർണയിൽ റോബിൻസൻ പുല്ലുവിള,നിഷ പേട്ട,രാഹുൽ, അഖിലാൽ പൂന്തുറ എന്നിവർ പങ്കെടുത്തു.