പാങ്ങോട്: ഗ്രാമപഞ്ചായത്തിൽ വാക്സിൻ വിതരണത്തിൽ സി.പി.എം വിവേചനം അവസാനിപ്പിക്കുക, പഞ്ചായത്തിലെ എല്ലാവർക്കും വാക്സിൻ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഒ.ബി.സി കല്ലറ ബ്ലോക്ക് കമ്മിറ്റി പാങ്ങോട് ജംഗ്ഷനിൽ നടത്തിയ ധർണഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. ഷാഫി ഉദ്ഘാടനം ചെയ്തു. ഒ.ബി.സി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഹസീൻ പാങ്ങോട്, ഡി.സി.സി മെമ്പർ പാങ്ങോട് വിജയൻ, ഭരതന്നൂർ മണ്ഡലം പ്രസിഡന്റ് സതി തിലകൻ, മെമ്പർമാരായ അബ്‌ദുൾ കരീം, ഷീജ, അശ്വതി, ശ്രീലത, ആമി തിലക്, സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു, സുലേഖ, അനിൽ കുമാർ, മുഹമ്മദ്, നൗഷാദ് എന്നിവർ പങ്കെടുത്തു.