തിരുവനന്തപുരം: ഹയർസെക്കൻഡറിക്ക് എല്ലാ ജില്ലകളിലും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് ആരംഭിക്കണമെന്ന് എം. വിൻസെന്റ് എം.എൽ.എ ആവശ്യപ്പെട്ടു. നിലവിൽ രണ്ട് ജില്ലയ്ക്കാണ് ഒരു ആർ.ഡി.ഡി ഓഫീസ്. ഇവിടെ വേണ്ട ജീവനക്കാരില്ലാത്തതിനാൽ ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ സർവീസ് സംബന്ധിച്ച കാര്യങ്ങൾ സമയബന്ധിതമായി നടക്കുന്നില്ല.
എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന്റെ തിരുവനന്തപുരം, കൊല്ലം ജില്ലാ കമ്മിറ്റികൾ സംഘടിപ്പിച്ച തിരുവനന്തപുരം അർ.ഡി.ഡി ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ആർ. അരുൺകുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ജെ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ശ്രീരംഗം ജയകുമാർ, ടി.ഒ. ശ്രീകുമാർ, എസ്.എഫ്. ജലജകുമാരി ,കസ്‌മീർ തോമസ്, നെയ്യാറ്റിൻകര പ്രിൻസ്, രാജൻ മലനട പി.പ്രേംകുമാർ, എസ്. സുരേഷ് ബാബു, എ. സലാഹുദ്ദീൻ, സതീഷ്‌കുമാർ, ഷാലറ്റ് മൊറൈസ് തുടങ്ങിയവർ പ്രസംഗിച്ചു.