പാറശാല: ഇന്ധന വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അടുപ്പുകൂട്ടി സമരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. ഉദിയൻകുളങ്ങര ജംഗ്‌ഷനിൽ നടന്ന സമരത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്. ഉഷാകുമാരി, ജില്ലാ ഭാരവാഹികളായ പുഷ്പ ലീല, മിനി, ഇന്ദിര, തുഷാര, രതിക. എസ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വട്ടവിള വിജയൻ, എം.ആർ. സൈമൺ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ, ജോസ് ഫ്രാങ്ക്ലിൻ, സുമകുമാരി, കൊറ്റാമം വിനോദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ വി. ശ്രീധരൻ നായർ, അവനീന്ദ്രകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ആറയൂർ രാജശേഖരൻ നായർ, അഡ്വ.എൻ.പി. രജ്ഞിത് റാവു, മഹിളാ കോൺഗ്രസ് ഭാരവാഹികളായ ലില്ലി ടീച്ചർ, നിർമലകുമാരി, സുനി വിൻസെന്റ്, ബാലഗിരിജാമ്മാൾ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: ഇന്ധന വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അടുപ്പുകൂട്ടി സമരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്യുന്നു.