തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ബ്യൂട്ടീഷൻസിന്റെ പ്രശ്നങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ വിവിധ കൂട്ടായ്മകളും, സംഘടനകളും സംയുക്തമായി 'ബ്യൂട്ടീഷൻസിന് ജീവിക്കാനായി തെരുവ് സമരം' എന്ന പരിപാടി ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ വരെ സെക്രട്ടേറിയറ്റിന് മുൻപിൽ നടത്തും. മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ഉദ്ഘാടനം ചെയ്യും.