vaccine

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഗർഭിണികൾക്കും കൊവിഡ് വാക്‌സിൻ നൽകാൻ 'മാതൃകവചം' എന്ന പേരിൽ കാമ്പെയിൻ ആരംഭിക്കുന്നു. വാർഡ് തലത്തിൽ ആശപ്രവർത്തകരുടെ നേതൃത്വത്തിൽ ഗർഭിണികൾക്ക് വാക്‌സിൻ ഉറപ്പാക്കും. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് ആശാ പ്രവർത്തകരുടെ സഹായത്തോടെ രജിസ്ട്രേഷൻ പൂർത്തിയാക്കും. ഗർഭിണികൾക്കായി പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ ജില്ലാതലത്തിൽ സംഘടിപ്പിക്കും. വാക്‌സിനേഷനായി വരുന്ന മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടാക്കാത്ത വിധത്തിലായിരിക്കും ക്രമീകരണം.

1.89​ ​ല​ക്ഷം​ ​ഡോ​സ് ​വാ​ക്‌​സി​ൻ​ ​കൂ​ടി​ ​എ​ത്തി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്തി​ന് 1,89,350​ ​ഡോ​സ് ​കൊ​വി​ഷീ​ൽ​ഡ് ​വാ​ക്‌​സി​ൻ​ ​കൂ​ടി​ ​ല​ഭ്യ​മാ​യി.
കൊ​ച്ചി​യി​ൽ​ 73,850,​ ​കോ​ഴി​ക്കോ​ട് 51,000,​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് 64,500​ ​ഡോ​സ് ​വാ​ക്‌​സി​നാ​ണ് ​ല​ഭി​​​ച്ച​ത്.​ ​ഇ​തോ​ടെ​ ​സം​സ്ഥാ​ന​ത്തി​നാ​കെ​ 1,48,03,930​ ​ഡോ​സ് ​വാ​ക്‌​സി​നാ​ണ് ​ല​ഭ്യ​മാ​യ​ത്.​ ​അ​തി​ൽ​ 12,04,960​ ​ഡോ​സ് ​കൊ​വി​ഷീ​ൽ​ഡും​ 1,37,580​ ​ഡോ​സ് ​കൊ​വാ​ക്‌​സി​നും​ ​ഉ​ൾ​പ്പെ​ടെ​ ​ആ​കെ​ 13,42,540​ ​ഡോ​സ് ​വാ​ക്‌​സി​നാ​ണ് ​സം​സ്ഥാ​നം​ ​വാ​ങ്ങി​യ​ത്.​ 1,20,21,160​ ​ഡോ​സ് ​കൊ​വി​ഷീ​ൽ​ഡ് ​വാ​ക്‌​സി​നും​ 14,40,230​ ​ഡോ​സ് ​കൊ​വാ​ക്‌​സി​നും​ ​ഉ​ൾ​പ്പെ​ടെ​ ​ആ​കെ​ 1,34,61,390​ ​ഡോ​സ് ​വാ​ക്‌​സി​ൻ​ ​കേ​ന്ദ്രം​ ​ന​ൽ​കി​യ​താ​ണ്.

7798​ ​രോ​ഗി​ക​ൾ,​ 100​ ​മ​ര​ണ​ങ്ങൾ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 7798​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 85,307​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ 9.14​ ​ശ​ത​മാ​ന​മാ​ണ് ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക്.​ 100​ ​മ​ര​ണ​ങ്ങ​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.
ഇ​തോ​ടെ​ ​ആ​കെ​ ​മ​ര​ണം​ 14,686​ ​ആ​യി.​ ​പ​രി​ശോ​ധ​ന​ക​ൾ​ ​ഒ​രു​ല​ക്ഷ​ത്തി​ൽ​ ​താ​ഴെ​യാ​യ​താ​ണ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ലും​ ​രോ​ഗ​വ്യാ​പ​ന​ ​നി​ര​ക്കി​ലു​മു​ണ്ടാ​യ​ ​കു​റ​വി​ന് ​കാ​ര​ണം.