തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന പി.കെ. വാസുദേവൻ നായരുടെ ചരമവാർഷിക ദിനം ജില്ലയിൽ വിവിധ പരിപടിളോടെ ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസായ പി.കെ.വി സ്മാരകത്തിൽ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പതാക ഉയർത്തി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.പി.ഉണ്ണികൃഷ്ണൻ, അരുൺ കെ.എസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം. രാധാകൃഷ്ണൻ നായർ, മണ്ഡലം സെക്രട്ടറിമാരായ മുരളി പ്രതാപ്, കള്ളിക്കാട് ഗോപൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ കുര്യാത്തി മോഹനൻ, പി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.