bahujana-kuttaima

വക്കം: സ്ത്രീപക്ഷ കേരളത്തിന്റെ ഭാഗമായി സ്ത്രീകളും സ്ത്രീധനവും എന്ന വിഷയത്തിൽ വക്കം ലോക്കൽ കമ്മിറ്റി വക്കം മാർക്കറ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ മേഖലാ സെക്രട്ടറി എ. സുശീല, എസ് വേണുജി, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജെ. സലിം, കെ. പ്രഭകുമാർ, കെ. അനിരുദ്ധൻ, ആർ. സോമനാഥൻ, എസ്. പ്രകാശ്, വി. വീരബാഹു, അനിൽകുമാർ, ന്യൂട്ടൺ അക്ബർ, എം. അക്ബർഷ, എം. മാജിത, ജെ. ജയ എന്നിവർ പങ്കെടുത്തു.