നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു സന്ദർശിച്ചു. രാവിലെ പത്മനാഭനാപുരം നീലകണ്ഠ സ്വാമി ക്ഷേത്രം സന്ദർശിച്ച ശേഷം തിരുവട്ടാർ ആദികേശവക്ഷേത്രം, ദേവസ്വം ബോർഡിന്റെ കീഴിലുള്ള കുഴിത്തറ ദേവികുമാരി കോളേജ്, മണ്ടയ്ക്കാട് ദേവിക്ഷേത്രം, ശുചീന്ദ്രം സ്ഥാണുമാലയാൻ ക്ഷേത്രങ്ങളിൽ പരിശോധന നടത്തി. പത്മനാഭപുരം നീലകണ്ഠ സ്വാമി ക്ഷേത്രത്തിൽ ഉടൻതന്നെ കുംഭാഭിഷേകത്തിനുള്ള പണികൾ ആരംഭിക്കുമെന്നും, തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിൽ ഈ വർഷം അവസാനം തന്നെ കുംഭാഭിഷേകം നടത്തുമെന്നും മന്ത്രി സന്ദർശന ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. ദേവസ്വം മന്ത്രിക്കൊപ്പം മന്ത്രി മനോ തങ്കരാജ്, ജില്ലാ കളക്ടർ എന്നിവരും ഉണ്ടായിരുന്നു.
ക്യാപ്ഷൻ: പത്മനാഭപുരം നീലകണ്ഠ സ്വാമി ക്ഷേത്രത്തിൽ പരിശോധന നടത്തുന്ന ദേവസ്വം മന്ത്രി ശേഖർ ബാബു