കാട്ടാക്കട: സി.പി.എം കാട്ടാക്കട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച ട്രേഡ് യൂണിയൻ നേതാവും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് അംഗവുമായ കാട്ടക്കട ശശിയെ അനുസ്മരിച്ചു.
ഏരിയാ സെക്രട്ടറി കെ.ഗിരി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദൻ,ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാർ,ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ.രതീന്ദ്രൻ,ജി.സ്റ്റീഫൻ.എം.എൽ.എ,ജില്ലാ കമ്മിറ്റിയംഗം ഐ. സാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടി വിളപ്പിൽ രാധാകൃഷ്ണൻ,മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.ആർ.ഉദയകുമാർ,കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സഹായ ദാസ്,ജനതാദൾ സെക്കുലർ ജില്ലാ സെക്രട്ടറി പ്രേമൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ................സി.പി.എം കാട്ടാക്കട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാട്ടക്കട ശശി അനുസ്മരണ യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദൻസംസാരിക്കുന്നു.
ഏരിയാ സെക്രട്ടറി കെ.ഗിരി,ജി.സ്റ്റീഫൻ.എം.എൽ.എ,ജില്ലാ കമ്മിറ്റിയംഗം ഐ. സാജു എന്നിവർ സമീപം