തിരുവനന്തപുരം : കൊവിഡനന്തരകാലത്ത് സംസ്ഥാനത്ത് തദ്ദേശീയമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വികസന തന്ത്രത്തിന് കേരളം രൂപം നൽകണമെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് മുൻ വൈസ് ചെയർമാനും സാമ്പത്തിക വിദഗ്ധനുമായ ഡോ. പ്രഭാത് പട്നായിക് അഭിപ്രായപ്പെട്ടു.
കേരള ഇക്കണോമിക് അസോസിയേഷനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനും (ഗിഫ്റ്റ്) സംയുക്തമായി 'കേരളത്തിന്റെ സമ്പദ്ഘടന പരിവർത്തന പാതയിൽ' എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിൻ കോളേജിലെ അസോസിയേറ്റ് പ്രഫസർ ഡോ. സിന്ധു കൃഷ്ണൻ മോഡറേറ്ററായിരുന്നു. കണ്ണൂർ സർവകലാശാല മുൻ രജിസ്ട്രാർ ഡോ.എ.അശോകൻ ചർച്ചകൾക്ക് നേതൃത്വം നൽകി.