പാറശാല: നിർമ്മൽ കൃഷ്ണ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിലെ അപാകതകൾ പരിഹരിച്ച് തുടരന്വേഷണം ശക്തിപ്പെടുത്താൻ തമിഴ്നാട് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. നിർമ്മൽ കൃഷ്ണ നിക്ഷേപകരുടെ സംരക്ഷണ സമിതി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നൽകിയ പരാതിയെ തുടർന്നാണ് തമിഴ്നാട് നിയമസഭയിലെ പത്മനാഭപുരം എം.എൽ.എയും ഇൻഫർമേഷൻ മന്ത്രിയുമായ മനോതങ്കരാജിന്റെ അദ്ധ്യക്ഷതയിൽ യോഗം വിളിച്ചു ചേർത്തത്.
നാഗർകോവിലിലെ റസ്റ്റ്ഹൗസിൽ നടന്ന യോഗത്തിൽ കേസന്വേഷണം നടത്തുന്ന സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും സമരസമിതി പ്രതിനിധികളും പങ്കെടുത്തു.
ഫോട്ടോ: നിർമ്മൽ കൃഷ്ണ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അപാകതകൾ പരിഹരിച്ച് തുടരന്വേഷണം ശക്തമാക്കണമെന്ന പരാതി സംരക്ഷണ സമിതിയുടെ പ്രതിനിധികൾ തമിഴ്നാട് മന്ത്രി മനോതങ്കരാജിന് കൈമാറുന്നു