തിരുവനന്തപുരം: സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടായ ശ്രമങ്ങൾക്കെതിരെ കേരളത്തിലെ കോൺഗ്രസ് പാർട്ടിയും സഹകരണ ജനാധിപത്യവേദിയും ചേർന്ന് 22ന് രാജ്ഭവനു മുന്നിൽ സഹകാരികളുടെ ധർണ സംഘടിപ്പിക്കുമെന്ന് സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള അറിയിച്ചു.