തിരുവനന്തപുരം :കേരള സർവോദയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗവൺമെന്റ് സ്‌പെഷ്യൽ റിബേറ്റോടെ ഖാദി ഓണം- ബക്രീദ് മേളയുടെ ഉദ്‌ഘാടനം നടന്നു.ഖാദി ഗ്രാമോദ്യോഗ് ഭവനിൽ നടന്ന പരിപാടി മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്തു.
ആദ്യവില്പന ജി.ശേഖരൻ നായർ സ്വീകരിച്ചു.സംഘം ജനറൽ സെക്രട്ടറി തോമസ് കരിയംപള്ളി സ്വാഗതവും ഭവൻ മാനേജർ ആർ.സതീഷ്‌കുമാർ നന്ദിയും പറഞ്ഞു. ആഗസ്റ്റ് 20 വരെ മേള ഉണ്ടാകും.