തിരുവനന്തപുരം: ബ്യൂട്ടീ പാർലറുകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്യൂട്ടീഷ്യന്മാർ സെക്രട്ടേറിയറ്റ് പടിക്കൽ കണ്ണ് കെട്ടി മുടിവെട്ടി പ്രതിഷേധിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സുനിൽകുമാർ ധർണ ഉദ്ഘാടനം ചെയ്തു. കേരള ബ്യൂട്ടീഷൻസ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആര്യനാട് മോഹനൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സുമിത്ര ജയകുമാർ, ജില്ലാ സെക്രട്ടറി ഒ.എസ്.മഞ്ജു, പ്രവീണ, സവിത സുദർശനൻ, വാഴവിള വിജയൻ, ജയകുമാർ, ട്രീസ മനോജ് തുടങ്ങിയവർ പങ്കെടുത്തു.