exam

തിരുവനന്തപുരം: എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് ഓൺലൈനായി പരീക്ഷ നടത്തുന്നതിന്റെ സാദ്ധ്യത പരിശോധിക്കണമെന്ന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) സാങ്കേതിക സർവകലാശാലയോട് ആവശ്യപ്പെട്ടു. എന്നാൽ സ്വന്തമായി ഓൺലൈൻ പരീക്ഷാ സംവിധാനമില്ലെന്നും, നൂറ് സ്വാശ്രയ കോളേജുകളിൽ സർവകലാശാലയ്ക്ക് ഗൗരവതരമായ നിരീക്ഷണം അസാദ്ധ്യമായതിനാൽ ഓൺലൈൻ പരീക്ഷ അസാദ്ധ്യമാണെന്നും വാഴ്സിറ്റി എ.ഐ.സി.ടി.ഇയെ അറിയിച്ചു. കേരളത്തിലെ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് എ.ഐ.സി.ടി.ഇയെ സമീപിച്ചത്.

സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും നേരിട്ടാണ് പരീക്ഷ നടത്തുന്നതെന്ന് സാങ്കേതിക സർവകലാശാല എ.ഐ.സി.ടി.ഇയെ അറിയിച്ചു. 140 എൻജി. കോളേജുകളിലും പരീക്ഷാകേന്ദ്രം സജ്ജമാക്കുകയും കുട്ടികൾക്ക് വീടിനടുത്ത കോളേജിൽ പരീക്ഷാകേന്ദ്രം അനുവദിക്കുകയും ചെയ്തു. വിദ്യാ‌‌ർത്ഥികൾക്ക് ദൂരയാത്ര വേണ്ടിവരില്ല. യാത്രാസൗകര്യങ്ങളില്ലാതെയും രോഗം ബാധിച്ചും പരീക്ഷയെഴുതാൻ കഴിയാത്തവർക്കായി ഒരവസരം കൂടി നൽകും. ഇത് വിദ്യാർത്ഥികളുടെ ആദ്യ റഗുലർ ചാൻസായി പരിഗണിക്കും. തമിഴ്നാട്ടിലെ അണ്ണാ, കർണാടകയിലെ വിശ്വേശരയ്യ സാങ്കേതിക സർവകലാശാലകളും ഓഫ് ലൈൻ പരീക്ഷയാണ് നടത്തുന്നത്.ജൂലായ് 9 മുതൽ തുടങ്ങിയ പരീക്ഷകൾക്ക് മാ​റ്റമില്ലെന്ന് വൈസ് ചാൻസലർ ഡോ. എം എസ് രാജശ്രീ അറിയിച്ചു.

ആറാം സെമസ്റ്റർ പരീക്ഷ നീട്ടിയാൽ എൻജിനിയറിംഗ് കോഴ്സ് നാലു വർഷം കൊണ്ട് പൂർത്തിയാക്കാനാവില്ല. ഇത് കുട്ടികളുടെ ഉപരിപഠനത്തെ ബാധിക്കും. ഒന്ന്, മൂന്ന് സെമസ്റ്ററുകളുടെ ഏതാനും പരീക്ഷകൾ തുടങ്ങി. ഇനി പരീക്ഷാരീതി മാറ്റാനാവില്ലെന്നും സർവകലാശാല എ.ഐ.സി.ടി.ഇയെ അറിയിച്ചു. നേരത്തേ അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തിയിരുന്നു. കാമ്പസ് പ്ലേസ്മെന്റ് നേടിയവരുടെ ജോലി ഉറപ്പാക്കാനും ഉപരിപഠനത്തിന് അവസരമൊരുക്കാനുമായാണ് പരീക്ഷ ഓൺലൈനായി സമയത്ത് നടത്തിയത്. ആകെയുള്ള 180 ക്രെഡിറ്റിൽ പരമാവധി 12ക്രെഡിറ്റ് മാത്രമേ അവസാന സെമസ്റ്ററിലുള്ളൂ. മൊത്തം ഗ്രേഡിനെ ബാധിക്കില്ലെന്നതിനാലാണ് ഓൺലൈനായി പരീക്ഷ നടത്തിയത്. എന്നാൽ മറ്റ് സെമസ്റ്ററുകളിൽ 25 ക്രെഡിറ്റ് വരെയുണ്ടാവാം. സർവകലാശാലയുടെ നിരീക്ഷണം ഉറപ്പാക്കാനാവാതെ ഓൺലൈൻ പരീക്ഷ അസാദ്ധ്യമാണെന്നാണ് സർവകലാശാലയുടെ വിശദീകരണം.

പ​ഠി​ക്കാ​ൻ​ ​സ​മ​യം​ ​ന​ൽ​കാ​തെ​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ ​ഓ​ൺ​ലൈ​ൻ​ ​ക്ലാ​സു​ക​ളി​ൽ​ ​മാ​ത്രം​ ​ആ​ശ്ര​യി​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​ഠി​ക്കാ​നാ​യി​ ​ര​ണ്ടാ​ഴ്ച​ ​പോ​ലും​ ​ന​ൽ​കാ​തെ​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ ​പ്ര​ഖ്യാ​പി​ച്ചെ​ന്ന് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​പ​രാ​തി.​ ​ആ​ഗ​സ്റ്റ് ​ര​ണ്ടി​നാ​ണ് ​ഓ​ഫ്‌​ലൈ​നാ​യി​ ​പ​രീ​ക്ഷ​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​മി​ക്ക​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ലും​ ​ഓ​ൺ​ലൈ​ൻ​ ​ക്ലാ​സു​ക​ൾ​ ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.​ ​കോം​പ്രി​ഹെ​ൻ​സീ​വ് ​പ​രീ​ക്ഷ​ക​ളും​ ​ലാ​ബ് ​പ​രീ​ക്ഷ​ക​ളും​ ​ഇ​തി​നു​മു​മ്പ് ​തീ​ർ​ക്ക​ണം.​ ​ഇ​തി​നി​ട​യി​ൽ​ ​തി​യ​റി​ ​പ​രീ​ക്ഷ​യ്ക്ക് ​പ​ഠി​ക്കാ​ൻ​ ​സ​മ​യം​ ​ല​ഭി​ക്കി​ല്ലെ​ന്നാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​റ​യു​ന്ന​ത്.​ ​ഭൂ​രി​ഭാ​ഗ​വും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​വാ​ക്സി​ൻ​ ​ല​ഭി​ക്കാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പ​രീ​ക്ഷ​ ​ന​ട​ത്തു​ന്ന​തി​ൽ​ ​ര​ക്ഷി​താ​ക്ക​ൾ​ക്ക് ​ആ​ശ​ങ്ക​യു​ണ്ട്.​ ​പൊ​തു​ഗ​താ​ഗ​തം​ ​പൂ​ർ​ണ​മാ​യി​ ​തു​ട​ങ്ങാ​ത്ത​തും​ ​അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ലോ​ക്ക്ഡൗ​ൺ​ ​കാ​ര​ണം​ ​യാ​ത്രാ​സൗ​ക​ര്യം​ ​ഇ​ല്ലാ​ത്ത​തി​നാ​ലും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​ണ്.​ ​അ​ശാ​സ്ത്രീ​യ​മാ​യ​ ​ഈ​ ​തീ​രു​മാ​നം​ ​മാ​റ്രാ​ൻ​ ​സ​ർ​ക്കാ​ർ​ ​നി​ർ​ദ്ദേ​ശി​ക്ക​ണ​മെ​ന്നാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ര​ക്ഷി​താ​ക്ക​ളും​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.​ ​അ​വ​സാ​ന​ ​സെ​മ​സ്​​റ്റ​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​പ​രീ​ക്ഷ​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​ന​ട​ത്തി​യ​ത്.