തിരുവനന്തപുരം: അന്തരിച്ച മത്സ്യത്തൊഴിലാളി ദേശീയ നേതാവ് ടി. പീറ്ററിന്റെ ജന്മനാടായ വലിയവേളി കടപ്പുറത്ത് 'കടലും തീരവും മത്സ്യസമ്പത്തും സംരക്ഷിക്കൂ, ബ്ളൂ ഇക്കണോമി പിൻവലിക്കൂ' എന്ന മുദ്രാവാക്യമുയർത്തി കേരള സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ ധർണ മത്സ്യത്തൊഴിലാളി നേതാവ് ഫാ. യുജിൻ പെരേര ഉദ്ഘാടനം ചെയ്തു.
മത്സ്യത്തൊഴിലാളി നേതാക്കളായ ആന്റോ ഏലിയാസ്, വലേരിയൻ ഐസക്, ജനറ്റ് ക്ളീറ്റസ്, മേബിൾ റൈമണ്ട്, ഡോ. ചിറ്റോ ഡിക്രൂസ്, ബഞ്ചമിൻ, ബിന്ദു സേവ്യർ, ട്രീസ ജോൺ എന്നിവർ പങ്കെടുത്തു.