dddd

തിരുവനന്തപുരം: പൊലീസ്, എക്‌സൈസ് തുടങ്ങിയ അന്വേഷണ ഏജൻസികൾ നടത്തുന്ന റെയ്ഡുകളിൽ കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവായി. വീടുകളിലോ സ്ഥലങ്ങളിലോ പരിശോധന നടത്തുമ്പോൾ കുട്ടികളുടെ സാന്നിദ്ധ്യമുണ്ടെങ്കിൽ പാലിക്കേണ്ട മാർഗരേഖ ആഭ്യന്തരവകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, എക്‌സൈസ് കമ്മിഷണർ എന്നിവർ പുറപ്പെടുവിക്കണമെന്ന് കമ്മിഷൻ അംഗങ്ങളായ കെ. നസീർ ചാലിയം, ബബിത ബൽരാജ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.