തിരുവനന്തപുരം: പാചകവാതക വില വർദ്ധന കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കുന്നെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു. എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള വർക്കിംഗ് വിമെൻസ് ഫാറം ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .പുഷ്പവല്ലിടീച്ചർ അദ്ധ്യക്ഷയായി. വർക്കിംഗ് വിമെൻസ് ഫോറം ജില്ലാ സെക്രട്ടറി ഡോ.സി.ഉദയകല ,വിജയൻ ,സോളമൻ വെട്ടുകാട്,കവിത രാജൻ, മൈക്കിൾ ബാസ്റ്റിൻ,ഐഷത്ത് സിറാജ്, ഗീത, ജസ്പിൻ ദാസ് ,രേണുക, സുരേഖ എന്നിവർ സംസാരിച്ചു.