mahila

വിതുര:പെട്രോൾ,ഡീസൽ,പാചകവാതക വിലവർദ്ധനയിൽ പ്രതിഷേധിച്ചും ബാലികാപീഡനത്തിനെതിരെയും മഹിളാകോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുര കലുങ്ക് ജംഗ്ഷനിൽ ധർണ നടത്തി.കെ.പി.സി.സി ജനറൽസെക്രട്ടറി പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.മഹിളാകോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് സതീദേവി അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽസെക്രട്ടറി എ.കെ.ലാൽറോഷിൻ,കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് ജി.ഡി.ഷിബുരാജ്,മുൻ പഞ്ചായത്തംഗം പി.ലീലാമ്മ,ഉമൈബാറഷീദ്,പാർവതി,കോൺഗ്രസ് വിതുര മണ്ഡലം ഭാരവാഹികളായ ബി.എൽ.മോഹനൻ,എ.അനി,മേമലഅൻസർ,മുൻ പഞ്ചായത്തംഗം പ്രേംഗോപകുമാർ,ചന്ദ്രമോഹനൻ എന്നിവർ പങ്കെടുത്തു.

പടം

ഇന്ധനവിലവർദ്ധനയ്ക്കെതിരെ മഹിളാകോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽസെക്രട്ടറി പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു