തിരുവനന്തപുരം: ജസ്റ്റിസ് കെ. ഏബ്രഹാം മാത്യു ചെയർമാനായി കാർഷിക കടാശ്വാസ കമ്മിഷൻ പുനഃസംഘടിപ്പിച്ചു. കൃഷി വിദഗ്ദ്ധനായി എൻ.യു. ജോൺകുട്ടി, കർഷക പ്രതിനിധികളായി വി. ചാമുണ്ണി, പി.എം. ഇസ്മായിൽ, കെ.ജി. രവി, ജോസ് പാലത്തിനാൽ, സഹകരണ പ്രതിനിധിയായി കെ.എം. ദിനകരൻ എന്നിവരെ നിയമിച്ചു.
ജസ്റ്റിസ് എം. ശശിധരൻ നമ്പ്യാർ ചെയർമാനായ കമ്മിഷന്റെ കാലാവധി 15 ന് അവസാനിക്കും. പുതിയ കമ്മീഷന് 16 മുതൽ മൂന്ന് വർഷത്തേക്കാണ് കാലാവധി.