digit

കിളിമാനൂർ:അടയമൺ ഗവൺമെന്റ് എൽ.പി.എസിലെ ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീലയുടെ അദ്ധ്യക്ഷതയിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ നിർവഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്.ശശികല സ്വാഗതം പറഞ്ഞു.പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി,, പഞ്ചായത്ത് മെമ്പർ അജ്മൽ,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രദീപ് കുമാർ,എസ്.എം.സി ചെയർമാൻ ഷിജിത്ത്,ഷാജി, റോബി എന്നിവർ പങ്കെടുത്തു.