നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ എസ്.ടി മങ്കാടിൽ ആരാധനാലയത്തിന്റെ മറവിൽ അനാശാസ്യം നടത്തിയ മലയാളി പെൺകുട്ടിയടക്കം ഏഴ് പേരെ പൊലീസ് അറസ്‌റ്റുചെയ്തു. എസ്.ടി മങ്കാട് സ്വദേശി ലാൽ ഷൈൻ സിംഗ് (40), കളിയിക്കാവിള പനങ്കാല സ്വദേശി ഷൈൻ (34), മേക്കോട് സ്വദേശി ഷിബിൻ (34), ഞാറവിള സ്വദേശി റാണി (55), സുഗന്ധി (40), തിരുവനന്തപുരം സ്വദേശി ഉൾപ്പടെ രണ്ട് 19 കാരികൾ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം.
ലാൽ ഷൈൻ സിംഗ് എസ്. ടി മങ്കാടിൽ വീട് വാടകയ്ക്കെടുത്ത് ആരാധനാലായം നടത്തിവരികയായിരുന്നു. വീട്ടിൽ വാഹനങ്ങളിൽ സ്ത്രീകൾ വന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇന്നലെയും കാറിൽ സ്ത്രീകൾ വന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നിദ്രവിള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 19 വയസുകാരി പെൺകുട്ടിയെ അറസ്റ്റിലായ അമ്മ സുഗന്ധി നിർബന്ധിച്ചാണ് അനാശാസ്യത്തിന് പ്രേരിപ്പച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളെ റിമാൻഡ് ചെയ്തു.